LyricFront

Yeshu mahonnathane ninakku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മഹോന്നതനെ നിനക്കു സ്തോത്രമുണ്ടാകയെന്നേക്കും-ആമേൻ
Verse 2
നീചരാം ഞങ്ങളെ വീണ്ടിടുവാൻ വാനലോകം വെടിഞ്ഞോടിവന്നു താണുനരാകൃതി പൂണ്ടതിനെ പ്രാണനാഥാ നിനച്ചാദരവായ് യേശു...
Verse 3
വാനസേനാദികളിൻ സ്തുതിയും ആനന്ദമാം സ്വർഗഭാഗ്യമതും ഹീനരായിടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ യേശു...
Verse 4
ഭൂതലേ ദാസനായ് നീ ചരിച്ചു പാപികളെ കനിവായ് വിളിച്ചു നീതിയിൻ മാർഗമെല്ലാമുരച്ചു വേദനയേറ്റവും നീ സഹിച്ചു യേശു...
Verse 5
പാപനിവാരകനായ നിന്മേൽ പാപമശേഷവുമേറ്റുകൊണ്ട് പാപത്തിൻ യാഗമായ് ചോര ചിന്തി പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു യേശു...
Verse 6
ഈയുപകാരമെന്റെ മനസ്സിൽ സന്തതമോർത്തു നിന്നോടണഞ്ഞു ലോകയിമ്പങ്ങളെ തള്ളീടുവാൻ നീ കൃപ ചെയ്ക ദിനംപ്രതി-മേ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?