LyricFront

Yeshu manalan vanneedum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മണാളൻ വന്നീടും എൻ മനതാരിലവൻ വാണീടും സങ്കടമഖിലവുമൊഴിഞ്ഞീടും ഞാൻ സന്തതമവനിൽ ചാരിടും
Verse 2
ഹൃദയം നീറി നുറുങ്ങുമ്പോൾ കദനം പേറി വലഞ്ഞിടുമ്പോൾ സദയം മാറോടണച്ചീടുവാനായ് യേശു...
Verse 3
ശാന്തിയിൻ തീരം കാണാതെ ഗതിയില്ലാതെ അലഞ്ഞിടുമ്പോൾ ശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ യേശു...
Verse 4
സ്നേഹമതെന്തെന്നറിയാതെ ദ്വേഷത്തീയിൽ വെന്തിടുമ്പോൾ ആത്മാവിൻ സൽഫലദായകനായെൻ യേശു...
Verse 5
പയ്യും ദാഹവും ഏറിടുമ്പോൾ മരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾ മന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ യേശു...
Verse 6
നീതിയിൻ വാതിലടഞ്ഞിടുമ്പോൾ ആശ്രയമില്ലാതെ കേണിടുമ്പോൾ ശാശ്വത നീതിയാൽ സാന്ത്വനമരുളി യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?