LyricFront

Yeshu mathi maruvil enikkasrayippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2) തിരുമാർവിൽ ചാരും നേരത്തിൽ തീരും ആകുലങ്ങളൊക്കെയും (2)
Verse 2
വല്ലഭൻ നല്ലവൻ എനിക്കേറ്റം ഉത്തമൻ വർണ്ണ്യമല്ലൊരിക്കലും എനിക്കവന്റെ മാധുര്യം(2) യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2)
Verse 3
അവൻ നല്ലവനെന്നധികം ആസ്വദിക്കും നാഥാ നിന്നിൽ ഞാൻ അവനിൽ ശരണപ്പെട്ടതാൽ എത്ര ധന്യമായെൻ ജീവിതം (2) വല്ലഭൻ
Verse 4
ഞാനിന്നു ദൈവപൈതലായ് എനിക്കായ് താൻ കരുതുകയാൽ എന്റെ ഭാരം മുറ്റും തീർത്തു താൻ- എന്നെ താങ്ങിടുന്നു കൃപയാൽ(2) വല്ലഭൻ
Verse 5
പാരിലെന്റെ അല്പനാളുകൾ തീരണം തൃപാദസേവയിൽ പിന്നെയെന്റെ യേശുവിൻ മാർവ്വിൽ- മറഞ്ഞു വിശ്രാമം നേടും ഞാൻ(2) വല്ലഭൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?