LyricFront

Yeshu nallavan eniku yeshu nallavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു നല്ലവൻ എനിക്കു യേശു നല്ലവൻ നല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻ യേശു നല്ലവൻ അതേ എൻ യേശു നല്ലവൻ യേശു - നല്ലവൻ
Verse 2
ചെങ്കടൽ പിളർന്നു നൽ വഴി നടത്തിടും അടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻ ചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻ യേശു-നല്ലവൻ യേശു...
Verse 3
മുന്നിലും പിറകിലും നടന്നു കാവലായ് മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ് നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടും യേശു-നല്ലവൻ യേശു...
Verse 4
കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടും നീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടും വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടും യേശു-നല്ലവൻ യേശു...
Verse 5
ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടും പച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻ വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻ യേശു-നല്ലവൻ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?