യേശു നല്ലവൻ യേശു വല്ലഭൻ
ആശ്രിതർക്കെല്ലാം താൻ പരിചയാം
ഇന്നലെയും ഇന്നുമെന്നുംതാൻ അനന്യനാം (2)
വന്നീടുംവേഗം നമ്മെ തന്നിൽ ചേർത്തീടാൻ
Verse 2
ഈശാനമൂലനാം കൊടുങ്കാറ്റിനാൽ ഈ
വിശ്വാസ ജീവിത തോണി അലഞ്ഞീടുമ്പോൾ
വിശ്വാസ നായകൻ താൻ കൂടെ വരും
പ്രശാന്തമാക്കീടും വൻ കാറ്റും കോളും
അങ്ങെകരയിൽ നമ്മെ എത്തിക്കുവാൻ (2)
ഇങ്ങമരത്തുണ്ടു രക്ഷാ നായകൻ
Verse 3
ശത്രുവിൻ കഠിനമാം വൻചൂളയിൽകൂടി
മിത്രമായി ദൈവപുത്രൻ കൂടെ നടന്നീടും
കെട്ടുകൾ പൊട്ടിച്ചു നമ്മെ സ്വതന്ത്രരാക്കി
ഒട്ടും മാറാതെ വല്ലഭൻ വഴി നടത്തും
സിംഹകുഴിയിലും നാഥൻ ഇറങ്ങി വരും (2)
മഹാരക്ഷ നല്കി കാന്തൻ വിടുവിക്കും