യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ
പ്രാപ്തനാക്കേണമേ ഏഴെയെനെ (2)
നശ്വരമീലോകമൊന്നിനേയും ഞാൻ
സ്നേഹിപ്പാൻ ഒരിക്കലും ഇടയാകല്ലേ(2)
Verse 2
ആകാശവും ഭൂമി ഒഴിഞ്ഞുപോയീടിലും മാഞ്ഞുപോകയില്ല നിൻ തിരുവചനം(2)
(ആ... ആ... ആ... ആ....)
നിൻ ന്യായപ്രമാണങ്ങൾ എന്റെ പ്രമോദമാം
ഒരുനാളും മറക്കില്ല ഈ മരുവിൽ (2)
Verse 3
ദൈവസ്നേഹികളാം നിൻ ഭക്തർക്കെല്ലാം
സകലവും നന്മെക്കായി വ്യാപാരിക്കും (2)
(ആ... ആ... ആ... ആ....)
ആ സ്നേഹം അഗാധമാം അളക്കുവാൻ കഴിയില്ല
സ്നേഹിക്കും നിന്നെ ഞാൻ അന്ത്യo വരെ (2)