LyricFront

Yeshu nathhaa loka rakshakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുനാഥാ ലോക രക്ഷകനെ ജീവ നാഥാ സ്വർഗ്ഗ നന്ദനനെ അങ്ങേ കണ്ടിടുവാൻ വാഞ്ഛ ഏറിടുന്നെ ഇരവും പകലും കാത്തീടുന്നേ സുന്ദരനെ പാപ മോചകനെ വന്ദിതനെ രക്ഷാ നായകനെ
Verse 2
വന്നിടുന്നു ഞങ്ങൾ കേണിടുന്നു ആ തിരു പാദം കുമ്പിടുന്നു
Verse 3
പാപികളെ തേടി വന്നവനെ രോഗികളെ സൗഖ്യമാക്കിയോനെ ഭൂതത്തെ ശാസിച്ചകറ്റിയോനെ പീഢിതർക്കാശ്വാസമായവനെ...വന്നിടുന്നു
Verse 4
ഓളത്തിൻ മേൽ നടകൊണ്ടവനെ കാറ്റിനെ ശാസിച്ചമർത്തിയോനെ മൃത്യുവിൻമേൽ ജയം കൊണ്ടവനെ ദുഖിതർക്കാശ്വാസം ആയവനെ....വന്നിടുന്നു
Verse 5
കുരുടരിൻ കണ്ണു തുറന്നവനെ ചെകിടരിൻ കാതു തുറന്നവനെ പച്ചവെള്ളം വീഞ്ഞാക്കിയോനെ സാധുക്കൾക്കപ്പവും നൽകിയോനെ ...വന്നിടുന്നു....
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?