LyricFront

Yeshu nathhan vaanil velippedaraay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു നാഥൻ വാനിൽ വെളിപ്പെടാറായ് യേശുവിൻ ജനമെ ഒരുങ്ങിടുക
വാഗ്ദത്തം ഓരോന്നും നിറവേറുന്നെ വാനവനേശുവിൻ വരവിന്നായ് വാനമേഘെ പ്രിയൻ വേഗം വരുമെ വാഞ്ചയോടെ കാത്തിരുന്നിടുവിൻ യേശു ...
Verse 2
ഖിന്നത ഭിന്നത വെടിഞ്ഞിടുക ഉന്നതനേശുവെ എതിരേല്പാൻ ഉന്നത ജീവനാൽ ധന്യരായവർ ഉന്നതചിന്തയോടുണർന്നിടുവിൻ യേശു...
Verse 3
ആത്മവിശുദ്ധിയിൽ അനുദിനവും ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം ആത്മജഡത്തിലെ കന്മഷം നീക്കി ആത്മമണാളനായൊരുങ്ങിടുവിൻ യേശു...
Verse 4
കാന്തൻ വരവിങ്കൽ തോരും കണ്ണുനീർ കാന്തയാകും നമ്മെ ചേർത്തണക്കും കാന്തൻ മഹത്വത്തോടനുരൂപരായ് കാന്തനോടുകൂടെന്നും വാഴുംനാം യേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?