LyricFront

Yeshu nathhane sabhayil manavalane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുനാഥനേ സഭയിൽ മണവാളനേ വരികിങ്ങിന്നേരമേ ചൊരികാശിർവാദമേ ദാമ്പത്യ പുതുജീവിതം മനസ്സായ് വരിച്ചീടുമി- ദാസർക്കേകണം നിന്നാശിഷങ്ങളെ
Verse 2
ആദിനാളതിൽ-അങ്ങേദൻ പറുദീസിൽ ആദാം നിൻ സുതൻ തുണയററിരുന്നതാൽ സന്ദരീമണി ഹവ്വയെ കൊടുത്തവരിരുവരെയും മോദാലനുഗ്രഹിച്ച മോഹനവരദ
Verse 3
അബ്രഹാം സുതനാം യിസ്ഹാക്കിനൊത്തവളാം റിബേക്കയാം തരുണീമണിയെ കൊടുത്തവനെ മോദമായവർ വാണു ഭൂവിന്നനുഗ്രഹം പകരാൻ സമ്പത് സന്താനവൃദ്ധി നൽകിയ പരനേ
Verse 4
വിലയേറും വസ്ത്രമോ നിലയററ രത്നമോ തലപിന്നുകെന്നതോ അലങ്കാരമാക്കാതെ സൽപ്രവൃത്തികളാലംകൃതമായി ശോഭനയായ് വാഴാനരുൾക നിൻകൃപ സോദരിയിവൾക്കും
Verse 5
സാവധാനവും ബഹുസൗമ്യശീലവും ഹൃദയത്തിനൊത്തതാം ക്ഷമയററ ഭൂഷണം ക്രിസ്തുവാം ശിരസ്സിന്നു തൻസഭ കീഴ്പ്പെടുമതുപോൽ ഭർത്താവിനിനിയവൾ പകരാനനുസരണം
Verse 6
ക്രിസ്തു തൻസഭയെ പരിപോഷിപ്പിപ്പതുപോൽ പരമൻ സ്നേഹാലവൾക്കായ് സ്വയമേൽപിച്ചെന്നതു പോൽ ഭർതൃസ്ഥാനത്തിലെത്തും സോദരൻ ഭാര്യയാമിവളിൽ കാട്ടേണം സ്നേഹം സ്വന്തദേഹമെന്നതുപോൽ
Verse 7
സൗഖ്യമാകിലും സന്താപമേറിലും സന്തോഷപൂണ്ണരായ് സംതൃപ്തരായ് ഭൂവിൽ ഭാരമേററു സമ്മോദമായ് ഗൃഹപാലനം നയിപ്പാൻ പാരം കനിഞ്ഞരുളും നിൻ കൃപാവരിഷം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?