LyricFront

Yeshu nayakan samadana dayakan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമെ എന്തിനാകുലം കലരുന്നെൻ മനമെ നിൻ സഹായകനവൻ ശക്തനാകയാൽ-നിനക്കൂ നിർഭയമെ ലോക പോരിതിലനുദിനം ജയമെ
Verse 2
നിന്റെ നിക്ഷേപമവനെന്നു കരുതാം എങ്കിൽ സക്ഷേമമവനിയിൽ അമരാം ഇത്ര ശ്രേഷ്ഠനായൊരുവൻ നിൻ കൂട്ടിന്നായരികിലുണ്ടതിനാൽ എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Verse 3
നീയിന്നധികം ധനിയാകാൻ നിധിയാം തീയിലൂതിക്കഴിച്ച പൊൻ മതിയാം ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്രമാ-ധനികനില്ലറിക എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Verse 4
ലോക ധനം സൗഖ്യമാർഗ്ഗമായ് കരുതി പോകും നരർക്കുള്ള വിനയ്ക്കില്ലൊരറുതി എന്നാൽ ക്രിസ്തുവിൻ സമാധാനം നിത്യമാം സുഖദാനമരുളും എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?