യേശു ഒരുക്കുന്ന വഴി അടപ്പനായ്
ആരാലും സാധ്യമല്ല
ഒരുനാളും ആരാലും സാധ്യമല്ല (2)
ഓ ഓ ഓ.. ഒരുനാളും സാധ്യമല്ല
കീർത്തിച്ചിടാമെന്നും തൻ നാമത്തെ
പാടിടാമെന്നും ഹാലേലൂയ്യ (2) യേശു...
Verse 2
വഴിയറിയാത്ത കുരുടൻമാരെയും
അറിയാത്ത പാതയിൽ നടത്തിടും താൻ (2)
അന്ധകാരത്തിൽ വെളിച്ചമേകും
ദുർഘടമേടുകൾ സമമാക്കിടും (2)
തൻ വചനങ്ങൾക്ക് മാറ്റമില്ല
പാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2) യേശു....
Verse 3
ചെങ്കടലിൽ താൻ പാതയൊരുക്കി
അക്കരെയെത്തിക്കും തൻ ജനത്തെ (2)
മരുഭൂമി യാത്രയിൽ വേണ്ടതെല്ലാം
നൽകിടുന്നു താൻ ദിനം ദിനമായ് (2)
തൻ ദയ ഒരു നാളും മാറുകില്ല
കാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2) യേശു....
chengkadalil thaan paathayorukki
akkareyetthikkum than janatthe (2)
marubhoomi yaathrayil vendathellaam
nalkidunnu thaan dinam dinamaay (2)
than daya oru naalum maarukilla
kaatthidunnenne than chirakadiyil (2);- yeshu....