LyricFront

Yeshu raajan vannidumathi vegam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു രാജൻ വന്നിടുമതി വേഗം വാന മേഘത്തിൽ കാത്തിരിക്കും ശുദ്ധരെ താൻ ചേർത്തിടുമതി വേഗത്തിൽ ബുദ്ധിയുള്ള കന്യകെപ്പോൽ കാത്തിരുന്ന ശുദ്ധരെ പാത്രങ്ങളിൽ എണ്ണ കരുതി കാത്തിരുന്ന ഭക്തരെ വാഗ്ദത്തങ്ങൾ ചെയ്തവൻ വാക്കു മാറാതുള്ളവൻ വന്നിടും അതി വേഗം യേശു വാന മേഘത്തിൽ
Verse 2
കർത്താവു തൻ ഗംഭീര നാദത്തോടും പ്രധാന ദൂതൻ തൻ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നിടും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തിടും ജീവനോടെ ഉള്ള നാം ഒരുമിച്ചുയിർത്തിടും മദ്ധ്യാകാശേ കർത്താവിനെ എതിരേറ്റിടും യുഗായുഗം കർത്തനോട് ചേർന്ന് വാണീടും
Verse 3
സൂര്യ ചന്ദ്ര ഗോളമതിൽ ലക്ഷ്യമേതും കണ്ടിടും താര ഗണ ഗോളങ്ങളിൽ ലക്ഷ്യമേതും കണ്ടിടും വാനമതിൻ ശക്തിയതോ ആകെയിളകി മാറിടും മർത്യരതോ വ്യാകുലരായ് നിർജീവന്മാരായിടും തലകൾ ഉയർത്തിടാം ഉണർന്നു പ്രാർത്ഥിക്കാം വാഗ്ദത്തങ്ങൾ ചെയ്ത യേശു വേഗം വന്നിടും കർത്താവു തൻ...
Verse 4
രക്ഷയാകും ദൈവമായ് ഭാരങ്ങൾ ചുമന്നിടും മൃത്യുവിൻമേൽ നീക്കുപോക്കു നൽകിടുവാൻ ശക്തനും എന്റെ ദൈവം ഉന്നതൻ പരമോന്നതൻ പരിപാലകൻ സർവ്വവും തൻ ശക്തിയുള്ള വചനത്താൽ വഹിക്കുന്നോൻ വീണു കുമ്പിടാം താണു വണങ്ങിടാം കരുണയുള്ള ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കാം കർത്താവു തൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?