LyricFront

Yeshu raajan varunnitha nashalokam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ ദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻ
Verse 2
എഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻ പറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതാ
Verse 3
യുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ് എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക എഴു..
Verse 4
ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേ ജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ് എഴു..
Verse 5
ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെ സമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ എഴു..
Verse 6
ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയും പുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക എഴു..
Verse 7
നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനും ദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ എഴു..
Verse 8
ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാ കൂലി തന്റെ കയ്യിലും പ്രതിഫലവുമായിതാ എഴു..
Verse 9
നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്ക ജീവിത വസ്ത്രത്തെ നീ വെൺമയാക്കിക്കൊള്ളുക എഴു..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?