LyricFront

Yeshu raajan veagam vanil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു രാജൻ വേഗം വാനിൽ വന്നീടും(2) തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം ഗംഭീര നാദം കേൾക്കും നിശ്ചയം
Verse 2
തൻ വരവിൻ ലക്ഷ്യം ഭൂവിൽ കാണാറായ്(2) സംഭവങ്ങൾ കേൾക്കുന്നു ഭയജനകമായ്-ക്ഷാമ വാർത്ത പേശുന്നു ലോകമെങ്ങുമെ യേശു...
Verse 3
ഇസ്സങ്ങൾ ബഹുവിധമായ് പൊങ്ങുന്നു(2) ഈഷൽ ഭേദമെന്യയവ വ്യാപരിക്കുന്നു ദുർന്നയ രീതിയവലംബിക്കുന്നു യേശു…
Verse 4
ദുഷ്ട ജനം പട്ടാളമായ് കൂടുന്നു (2) ലേശം കൂസിടാതെ പോരിനായൊരുങ്ങുന്നു - വിജയം പ്രാപ്യമല്ല നിശ്ചയം യേശു…
Verse 5
വിശ്വാസ ത്യാഗം സംഭവിക്കുമന്ത്യനാൾ(2) വെളിച്ചദൂതൻ വേഷം സാത്താൻ ധരിച്ചിടുമല്ലോ ദൈവമക്കൾ ഓർത്തു കൊള്ളുവിൻ യേശു...
Verse 6
സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2) സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ ഭീമ മാറ്റം വരുവാൻ പോകുന്നു യേശു...
Verse 7
ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2) ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും യേശു...
Verse 8
അത്തി മുതലായ സകല വൃക്ഷവും(2) കൂട്ടമായ് തളിർത്തു-കാൺമതോർത്തു നോക്കുകിൽ ഉന്നതത്തിൽ നാദം കേൾക്കാറായ് യേശു...
Verse 9
തിരുവചനം നിവൃത്തിക്കുന്നു പ്രിയരെ(2) തിരുസുതൻ ഹിതാനുസരണം പ്രവർത്തിച്ചീടുവിൻ വീണ്ടെടുപ്പോർത്തുയർത്തുവിൻ തല യേശു...
Verse 10
ദൈവമക്കൾ തേജസ്സേറി വാഴുമേ(2) തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ യേശു...
Verse 11
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?