LyricFront

Yeshu raajan vegam meghamathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു രാജൻ വേഗം മേഘമതിൽ വരുന്നു ആശയോടുണർന്നു പാട്ടുപാടിടാം ആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാം അരുമ മണവാളൻ വേഗം വരുന്നിതാ
Verse 2
ശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻ ശൂലേംകാരി തന്റെ പ്രേമവല്ലഭൻ തേജസ്സോടെ വരുന്നു ആകാശത്തിൽ വേഗം ഏക മനസ്സോടെ യാത്ര തുടരാം
Verse 3
ദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതി വൃതസംഘമവരുമായ് ആകാശത്തിൽ കയറി വിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാ
Verse 4
അന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കും ഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയും തിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾ ഒരുത്തി വാനിലേറും മറ്റവളെ വെടിയും
Verse 5
സന്ധ്യനേരം വരുമോ പാതിരാത്രിയകുമോ കോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോ ചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം നാം ഉണർന്നു വെട്ടം തെളിയിക്കാം പ്രിയൻ വരുന്നു
Verse 6
ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും ഭൂമി തന്റെ പണിയുമായ് വെന്തുപോകുമേ നിത്യകാലങ്ങൾ നാം പുത്തൻഭൂവിൽ വസിക്കും സത്യമണവാളൻ തന്റെ കാന്തയായ്
Verse 7
ഉള്ളം ഉയരുന്നു ഉള്ളങ്കാൽ പൊങ്ങുന്നു തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ ഹാ ഇതെന്തു മോദം ഹാ ഇതെന്തു ഭാഗ്യം ലോകമേ നീ തരുമോ ഇത്ര ആനന്ദം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?