LyricFront

Yeshu sannidhi mama bhagyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു സന്നിധി മമ ഭാഗ്യം ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു..
Verse 2
ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും യേശു..
Verse 3
ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി- രാവിലെ തൻപാദം പ്രാപിക്കുന്നേരം യേശു..
Verse 4
പാപത്താലശുദ്ധനായ്‌ തീരും സമയമനു- താപഹൃദയമോടെ ഞാനണയുമ്പോൾ യേശു..
Verse 5
ലോകചിന്തകളാകും ഭാരച്ചുമടതിനാൽ ആകുലപ്പെട്ടു തളർന്നീടുന്ന നേരം യേശു..
Verse 6
ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോൾ ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന യേശു..
Verse 7
ഏതൊരു സമയമെന്നന്ധതയതുമൂലം പാതയറിയാതെ ഞാൻ വലയുമ്പോൾ യേശു..
Verse 8
തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ യേശു..
Verse 9
ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന യേശു..
Verse 10
മന്നിടമതിലെന്റെ കണ്ണടഞ്ഞതിൻ ശേഷം പൊന്നു ലോകവാസത്തിൽ എന്നും എന്നേയ്ക്കും യേശു..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?