LyricFront

Yeshu vannittunde saukhyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ യേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻ യേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻ സമാധാനം കൊണ്ട് നിന്നെ മറെയ്ക്കും കർത്തൻ
Verse 2
ആനന്ദത്തോടെ നാം ആർത്തു വിളിക്കാം അത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട് വീരനാകും ദൈവം ഇന്നു വന്നിട്ടുണ്ട് സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട്
Verse 3
ബത്സയിദയിലെ കുളക്കരയിൽ പക്ഷവാതക്കാരന് സൗഖ്യം കൊടുത്തു ബഥാന്യയിലെ കല്ലറയിൽ നിന്നും ലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ
Verse 4
ശീലോഹോം കുളത്തിലെ കുരുടന്റെ കണ്ണിന് സൗഖ്യം നൽകി രക്ഷിച്ച യേശുവല്ലയോ ഗദരയിൽ ദേശത്തു ഭൂതഗ്രസ്തന് പുതുജീവൻ പകർന്നവൻ യേശുവല്ലയോ
Verse 5
കാനാവിലെ കല്യാണ വീടിതിലും അത്ഭുതം ചെയ്തവൻ യേശു അല്ലയോ ഗലീലകടലിന്റെ തീരങ്ങളിൽ ആയിരങ്ങൾക്ക് അത്ഭുതം ചെയ്തവനല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?