LyricFront

Yeshu varum priyare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു വരും പ്രിയരെ നമുക്കതിമോദമായി യാത്ര ചെയ്യാം യേശു രാജൻ വരുവാൻ നമുക്കിനി ഏറെ നാൾ കാത്തിടേണ്ടാ
Verse 2
അത്തി തളിർത്തിടുന്നു യൂദന്മാരങ്ങെത്തുന്നെറുശലേമിൽ ഇത്രയെല്ലാം അറിഞ്ഞു ഉറങ്ങുന്നതുത്തമമോ പ്രിയരെ
Verse 3
കഷ്ടത പട്ടിണിയും പലവിധ നഷ്ടം സഹിച്ചവരും പാട്ടുകളോടെ കൂടി സീയോൻ നാട്ടിൽ ചേർന്നിടാൻ കാലമായി
Verse 4
ലോകം ത്യജിച്ചവരാം അഭിഷിക്ത ശ്രേഷ്ഠ അപ്പൊസ്തോലരെ ചേർന്നു നടന്നുകൊൾവിൻ വിശുദ്ധിയിൽ ജീവിതം കാത്തുകൊൾവിൻ
Verse 5
പാഴ് മരുഭൂമിയിൽ നാം പലവിധ ക്ലേശം സഹിച്ചതിനാൽ സാരമില്ല പ്രിയരെ അതിവേഗം ചേരും നാം ഭാഗ്യനാട്ടിൽ
Verse 6
നിദ്രയിൽ നിന്നുണർന്നു പാത്രങ്ങളിൽ എണ്ണ നിറച്ചു കൊൾവിൻ മാത്ര നേരത്തിന്നുള്ളിൽ പ്രിയൻ വരും യാത്ര തുടർന്നു കൊൾവിൻ
Verse 7
ആനന്ദിക്കാം പ്രിയരെ യുഗായുഗം ആനന്ദിക്കാം പ്രിയരെ ആ ദിനം താമസമില്ല ഹല്ലേലൂയ്യാ ആനന്ദിപ്പിൻ പ്രിയരെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?