LyricFront

Yeshuparaa engum nal samaadhaanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുപരാ എങ്ങും നൽ സമാധാനം ഇക്കാലം അരുൾക പരാ
Verse 2
നാശമുള്ള പാരിൽ നന്മ നിറച്ചീടാൻ ആശിച്ചു വന്ന നാഥാ-പാപ നാശക ദൈവ ജാതാ യേശു..
Verse 3
പാരിൽ സമാധാനം-പക്ഷമാം നൽദാനം പൂരിപ്പാൻ വന്ന ദേവാ രക്ഷ പാരിൽ പകർന്ന ദേവാ യേശു...
Verse 4
ചോരയൊന്നിൽ നിന്നും-തോന്നിയവർ തമ്മിൽ ഏറെ ശല്യം ചെയ്യുന്നു-ക്രൂര- പ്പോരിൽ പലർ ചാകുന്നു യേശു...
Verse 5
സാരമറ്റതായ-സംഗതിയാൽ തുള്ളി ഏറെപ്പേർ ചാകുന്നയ്യോ-പേയും ഏറെ ജയിക്കുന്നയ്യോ യേശു...
Verse 6
വൃദ്ധർ ക്ഷീണർ ഏറെ-മക്കൾ ഭാര്യമാരും അത്തൽ പെടുന്നതാലെ-ദാരി- ദ്ര്യത്തിൽ പെടുന്നിക്കാലം യേശു...
Verse 7
ഏതും യത്നമെന്യേ-ഏറെപ്പേർ ചാകുന്നേ പാതാളത്തിൽ ചേരുന്നേ-അതാൽ വേതാളം ഞെളിയുന്നേ യേശു...
Verse 8
യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം അത്യാവശ്യം തന്നീടാൻ-എങ്ങും സത്യാനുഗ്രഹം കൂടാൻ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?