യേശുവേ ആ പൊന്മുഖം കാണ്മാൻ പ്രത്യാശയോടെ
കാത്തിടുന്നു പാരിടെ ഞങ്ങൾ
കോടാകോടി ദൂതരുമായ് മേഘവാനിൽ എന്നു വരും
ആശയോടെ കാത്തിടുന്നു വേഗം വരണേ(2)
Verse 2
കാഹളത്തിൻ നാദം മുഴങ്ങും നൊടിയിടയിൽ
സത്യസഭ എത്തിടും വാനിൽ
മണവറ പൂകിടും നമ്മൾ പ്രിയനോടുകൂടെ
ചൊല്ലിടും എൻ സങ്കടമെല്ലാം
ഹാ മണവറയ്ക്കകത്ത് കാന്തനോടു ചേർന്നുവാഴും
ആ മനോഹരസുദിനം ഹന്ത എന്തു ചന്തമോർത്താൽ(2)
Verse 3
കോടാകോടി ശുദ്ധരുമൊത്തു വാണിടും നമ്മൾ
ആയിരമാണ്ടിദ്ധര തന്നിൽ
കഷ്ടമില്ല ദുഃഖവുമില്ല ഹാ എത്ര മോദം
യേശു നാഥൻ രാജാവാകുമ്പോൾ
വെള്ള സിംഹാസനമുണ്ട് അന്ത്യന്യായവിധിയുമുണ്ട്
അഞ്ചു കിരീടങ്ങളുണ്ട് സത്യസേവ ചെയ്തവർക്ക്(2)