LyricFront

Yeshuve krupa cheyyane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ കൃപ ചെയ്യണേ ഈശാ തിരുസവിധമാശയോടണയുമീ ദാസരിലകം കനിഞ്ഞിടണേ നാഥനേ
Verse 2
സ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽ കാണുന്നതില്ലയെന്നു തോന്നുമാറായിതാ
Verse 3
നിൻ മക്കളൊന്നു ചേർന്നു സമ്മോദമനുഭവി- ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴും
Verse 4
ചാരത്തു വന്നിടുന്ന സാധുക്കളൊരുവരും ക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽ
Verse 5
ശീതമിയന്ന മനമാകെയെരിവുകൊണ്ട് പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേ
Verse 6
സ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുക ദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻ
Verse 7
നിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ വൻ വരമരുളണം വന്ദനം വന്ദനം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?