LyricFront

Yeshuve neeyenikkaay ithrayerre

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻ അടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീ സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ
Verse 2
മനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ ഈശോ പറയൂ നീ ഞാൻ യോഗ്യനോ യേശുവേ..
Verse 3
നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും എളിയവർ വന്നിടുമ്പോൾ തിരക്കിന്റെ ഭാവമെന്നും ഈശോ പറയൂ നീ ഞാൻ യോഗ്യനോ യേശുവേ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?