LyricFront

Yeshuve nin mukham kaanuvaanaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ മുഖം കാണുവാനായ് ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു ആശു നിൻ ദർശനം അരുളണമേ ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ
Verse 2
ആശയും നീയെൻ പ്രത്യാശയും നീയേ ആത്മനാഥാ എന്നെ കൈവിടല്ലേ നീ പാപം പൊറുക്കും പരമോന്നതാ നീയെൻ(2) പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു
Verse 3
കണ്ണുനീർ താഴ്വരയതിലും നാഥാ അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും അരുളണമേ നിൻ ആശ്വാസവചനങ്ങൾ അടിയനീ ഊഴിയിൽ അഭയമല്ലോ
Verse 4
കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ പാപിയാം എന്നുടെ രോഗ ദുഃഖങ്ങൾ ഇന്നിതാ നിൻ മുമ്പിൽ അർപ്പിക്കുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?