LyricFront

Yeshuve nin snehamenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു നിൻ കൃപയിലിന്നയോളം നിന്നുപോരുവാൻ
Verse 2
നാശകന്റെ ഊടുവഴി ചുറ്റി നടന്നു-നാഥാ മിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നു
Verse 3
പാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ- കോപത്തീയിൽ വീഴാതെന്റെ ശാപം തീർത്തു നീ
Verse 4
നാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്റെ ഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീ
Verse 5
പാപത്തിന്റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാ പാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്ക
Verse 6
ഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ- ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുക
Verse 7
ലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെ ലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണം
Verse 8
പണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യം രണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽ
Verse 9
ആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെ ക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീ
Verse 10
പിറുപിറുപ്പും മറുതലിപ്പും വന്നുപോകാതെ-എന്നെ കരങ്ങളിൽ നീ പരിപാലിക്ക പരമരാജാവേ
Verse 11
സ്വർഗ്ഗകനാൻ നാട്ടിലെന്റെ പാദം വെക്കുവാൻ-ഇനി എത്രനാൾ ഞാൻ ക്ഷോണിതന്നിൽ കാത്തു പാർക്കേണം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?