യേശുവേ നിന്നിൽ ഞാൻ ചേരും നേരം
സൃഷ്ടികൾ കർത്തനിൽ ഒന്നാകും കാലം (2)
ഈ ലോകവും അതിൽ ഉള്ളതും നശ്വരം മാത്രമേ
ദൈവവചനമോ അനശ്വരം എന്നും എന്നേക്കുമെ
വന്നീടുക നീ യേശുവിൽ ചേരുവാൻ
നിത്യ ജിവനിൽ അത്യധികമായി വാഴുവാൻ
Verse 2
ദൂതന്മാർ വണങ്ങീടും ദേവാധി ദേവാദി ദേവാ
ലോകത്തിൻ വെളിച്ചമാം രാജാധിരാജ
എന്നിലായി വെളിപ്പെടും നിൻ തേജസ്സിൻ ധനങ്ങൾ
ലോകത്തെ ജയിച്ചീടാൻ ആത്മാവിൻ വരങ്ങൾ
ഓർത്തീടുക നീ യേശുവിൻ യാഗത്തെ
ചേർത്തിടുക നീ സ്നേഹത്തിൻ മാർഗത്തെ യേശുവേ…
Verse 3
തേജസ്സിൽ വാണീടും നിത്യപിതാവേ
തത്വത്തിൻ മുദ്രയാം സ്വർഗ്ഗീയ നാഥാ
നിൻ കൃപകളാൽനിറഞ്ഞിടും സ്വസ്ഥമാം മേച്ചിലിൽ
നടത്തിടുക അടിയനെ നിൻ ആശ്ചര്യ വഴികളിൽ
ജയ് ജീവിതം ഇനി യേശുവിൽ സാധ്യമെ
എൻ വിശ്രമം നിൻ നാമത്തിൽ മാത്രമേ യേശുവേ…
Thejassil vaaneedum nithyapithaave
Thathwathin mudrayaam swarggeeya naadhaa
Nin kripakalaal niranjeedum swasthamaam mechilil
Nadathiduka adiyane nin aashcharya vazhikalil
Jay jeevitham ini yeshuvil saadhyame
En vishramam nin naamathil maatrame;- Yeshuve…