LyricFront

Yeshuve ninte krupakal orthennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി യേശുവേ! നിന്റെ കൃപകൾ ഓർത്തെന്നും ദാസൻ ഞാനിഹത്തിൽ സ്തുതിച്ചു ആർക്കുമേ യേശുവേ! നിന്റെ കൃപകൾ
Verse 2
ചരണങ്ങൾ 1 നാഥനെ നിന്റെ കൃപകൾ നാൾതോറും പുതുതെനിക്ക് നിൻ ദിവ്യകൃപകൾ ഇപ്പാരിടമിതിലെൻ ജീവനിലും വലിയത്-ജീവനിലും വലിയത് യേശു…
Verse 3
ശാശ്വതഗിരിയിലെത്തുന്നതാം ശാശ്വത അനുഗ്രഹങ്ങൾ പകരുന്നേ നിതം നീ എൻ ശിരസ്സതിൽ പാരിതിലാശ്ചര്യമേ-പാരിതിലാശ്ചര്യമേ യേശു…
Verse 4
പൂർവ്വകാലങ്ങളിൽ ഏവർക്കും മറഞ്ഞിരുന്ന മർമ്മങ്ങൾ കാൽവറിയിൽ എനിക്കായ് വെളിപ്പെടുത്തി നിൻ കൃപ പകർന്നുവല്ലോ-നിൻ കൃപ പകർന്നുവല്ലോ യേശു…
Verse 5
എന്റെ കൃപ മതി നിനക്ക് എന്നുരചെയ്തവനെ എൻ ബലഹീനതയിൽ വർദ്ധിച്ചിടുന്നേ പ്രിയ നിൻ അമിതബലം-പ്രിയ നിൻ അമിതബലം യേശു...
Verse 6
ഞാനാകുന്നതു നിൻ കൃപയേ നില്ക്കുന്നതും നിൻ കൃപയേ സമ്പൂർണ്ണമായ് ഞാനും നിന്നെപ്പോലാവാൻ സമർപ്പിക്കുന്നേ എന്നെയും-സമർപ്പിക്കുന്നേ എന്നെയും യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?