LyricFront

Yeshuve ninte roopameeyente kannukal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെപ്പോലെയാക്കണം മുഴുവൻ
Verse 2
സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ ദഹിപ്പിക്കണം എന്നെ അശേഷം സ്നേഹം നൽകണം എൻ പ്രഭോ
Verse 3
ദീനക്കാരെയും ഹീനന്മാരെയും ആശ്വസിപ്പിപ്പാൻ വന്നോനെ ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ കാരുണ്യം ചെയ്വാൻ നൽകുകെ
Verse 4
ദാസനെപ്പോലെ സേവയെചെയ്ത ദൈവത്തിൻ ഏക ജാതനെ വാസം ചെയ്യേണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനേ
Verse 5
പാപികളുടെ വിപരീതത്തെ എല്ലാം സഹിച്ച കുഞ്ഞാടേ കോപിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നൽകുകേ
Verse 6
തന്റെപിതാവിൻ ഹിതമെപ്പോഴും മോദമോടുടൻ ചെയ്തോനേ എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തിന്നനുരൂപമാക്കേണമേ
Verse 7
തിരുവെഴുത്തു ശൈശവം തൊട്ടു സ്നേഹിച്ചാരാഞ്ഞ യേശുവേ ഗുരു നീ തന്നെ വചനം നന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ
Verse 8
രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന ഭക്തിയുള്ളൊരു യേശുവേ പ്രാർത്ഥിപ്പാനായും ഉണരാനായും ശക്തി തരേണം എന്നുമേ
Verse 9
ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ വെറുക്കും ദൈവ വീരനെ ഏകമാം മനം തന്നിട്ടെൻ ധനം ദൈവം താൻ എന്നോർപ്പിക്കുകെ
Verse 10
കൗശലങ്ങളും ഉപായങ്ങളും പകയ്ക്കും സത്യ രാജാവേ ശിശുവിനുള്ള പരമാർത്ഥത എന്നിലും നിത്യം കാക്കുകേ
Verse 11
മനുഷ്യരിലും ദൂതന്മാരിലും അതിസുന്ദരനായോനെ അനുദിനം നിൻ ദിവ്യസൗന്ദര്യം എന്നാമോദമാക്കേണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?