LyricFront

Yeshuve premakaanthaa aashrayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ പ്രേമകാന്താ ആശ്രയം നിന്നിലെന്നും വിശ്വാസത്തോടെ നിന്നിൽ വിശ്രമിച്ചാശ്വസിക്കും
Verse 2
ചേറ്റിൽ നിന്നെന്നെക്കരക്കേറ്റുവാനായി മൃത്യു വേററ ദൈവകുഞ്ഞാടെ ഏററം വണങ്ങീടുന്നേ
Verse 3
രോഗം പീഡകളേയും രാഗമോഹങ്ങളേയും യാഗം മൂലമൊഴിച്ച യോഗീശ്വരാ നീ വാഴ്ക
Verse 4
നല്പനിനീർക്കുളത്തിൽ നിത്യം കുളിപ്പിച്ചുടൽ കെല്പുവരുത്തും ശ്രേഷ്ടശില്പോ നമസ്കാരമേ
Verse 5
ദൈവാനുരൂപമായി തീരുവാനെൻ ദേഹത്തിൽ ദിവ്യപരിമളതൈലം നീ പകർന്നീടണേ
Verse 6
പ്രേമം പകരുവോളം പ്രാവിൻ സ്വരത്താൽ സ്വർഗ്ഗ പൂമാനേ മോഹിപ്പിക്കും തേൻമൊഴി തൂകേണമേ
Verse 7
മർത്യമാം ദേഹമമർതൃമാക്കീടുന്നാളിൽ ഭർത്തൃസൗധത്തിലെത്തി കർത്താവോടാനന്ദിക്കും
Verse 8
യേശു എന്നടിസ്ഥാനം എന്നരീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?