LyricFront

Yeshuve rakshaka nathhane en

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേ നീയല്ലോ എന്നും എന്റെ ജീവനാഥൻ! നീയല്ലോ എന്നും എന്റെ ആശ്രയവും
Verse 2
പാതതെറ്റി ഞാൻ ഓടിയനേരം പാപിയാമെന്നെ തേടിവന്നു നീ(2) കണ്ടുകിട്ടുവോളം തേടിയലഞ്ഞു വീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2);­ യേശുവേ...
Verse 3
പാപിയാമെന്നെ തേടിവന്നതാൽ പാടുപെട്ടോരെൻ പ്രാണനായകൻ(2) പാപമില്ലാത്തോൻ പാപികൾക്കായി നിന്ദിതനായി താൻ ക്രൂശിതനായി(2);­ യേശുവേ...
Verse 4
ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹം പാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2) വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻ ജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2);­ യേശുവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?