LyricFront

Yeshuve thirunaamamethra madhuram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ തിരുനാമമെത്ര മധുരം ഭൂമിയിലഗതിക്കെൻ-യേശുവേ!
Verse 2
ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽ വിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി യേശുവേ…
Verse 3
ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻ താതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ യേശുവേ…
Verse 4
മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീ എന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ യേശുവേ…
Verse 5
സങ്കേതമേ മലയേ-എൻ ഖേടയം വഴി നീ എൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ യേശുവേ…
Verse 6
നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേ രക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ യേശുവേ…
Verse 7
എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേ നിന്നെ വന്നു കണ്ടെന്നും - നന്നേ പാടും അടിയൻ യേശുവേ…
Verse 8
അത്തൽ കൂടാതെ കർത്താ ചേർത്തീടേണം അങ്ങനെന്നെ മൃത്യു പിരിക്കുവോളം കാത്തിടേണമേ പ്രിയൻ യേശുവേ…
Verse 9
നിത്യം അഗതി തിരുസ്തോത്രം-സ്വർഗ്ഗ ധ്വനിപ്പാൻ സത്യം വിടാതെ ഓടിയെത്തും-തിരുകൃപയാൽ യേശുവേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?