LyricFront

Yeshuve yeshuve yeshuve en yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ യേശുവേ യേശുവേ എൻ യേശുവേ എന്നെ ചേർപ്പാൻ വേഗം വന്നിടാം എന്നരുൾ ചെയ്ത നാഥനെ അങ്ങേ കാണാൻ അത്യാശയെന്നിൽ വർദ്ധിക്കുന്നേ പ്രാണപ്രിയ
Verse 2
നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർ പ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോ ലോകം അവരെ ചേർത്തുകൊണ്ടില്ല ഈ ലോകം അവരെ അന്യരായെണ്ണി എങ്കിലും അവർ തിരുമുഖം നോക്കി യാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ
Verse 3
അർദ്ധപ്രാണനായി കിടന്നോരെന്നെ ആർക്കും കരുണ തോന്നാതിരുന്നെന്നെ തക്കസമയത്തെത്തി വിടുവിച്ചു തിരുനിണം നൽകി വീണ്ടെടുത്തല്ലോ
Verse 4
പുതുജീവൻ പകർന്നു നൽകി എന്നിൽ ഏറെ പ്രത്യാശയും നൽകി വീടൊരുക്കി ഞാൻ മടങ്ങിവന്നിടാം എന്ന വാക്കും നൽകിയല്ലൊ
Verse 5
സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേ വിശ്വാസത്യാഗമോ വർദ്ധിക്കുന്നെ ഭക്തി കുറയുന്നേ ശക്തി ത്യജിക്കുന്നേ വിശ്വാസമോ ഭൂവിൽ ഇല്ലാതാകുന്നേ
Verse 6
എന്നെ വിശ്വസ്തൻ ആക്കി തീർക്കണേ അങ്ങേ ഭക്തനാം ഏഴയെന്നെയും എന്നെ വീഴാതെ നിർത്തിടണമേ എന്റെ അന്ത്യശ്വാസം വരെ
Verse 7
വീണ്ടും വന്നിടാം എന്നുരച്ചവൻ പോയപോൽ തന്നെ വീണ്ടും വന്നിടും കാഹളത്തിൻ നാദം കേൾക്കാറായി തൻ വരവിനായി ഒരുങ്ങി നിന്നിടാം
Verse 8
കൈവിടപ്പെട്ടുപോയിടല്ലേ നാം പ്രാക്കളെപോൽ പറന്നുയർന്നിടാം ആത്മശക്തിയിൻ നിറവ് പ്രാപിക്കാം അന്ത്യത്തോളവും നൽഫലം കായ്ച്ചിടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?