LyricFront

Yeshuveppole aakuvan yeshuvin vaakku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ
Verse 2
ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ
Verse 3
ശൈശവ പ്രായ വീഴ്ചകൾ-മോശയാലുള്ള താഴ്ചകൾ നീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണത
Verse 4
പ്രാർത്ഥനയാൽ എപ്പോഴും ഞാൻ-ജാഗരിച്ചുപോരാടുവാൻ നിന്റെ സഹായം നൽകുക-എന്റെ മഹാപുരോഹിതാ
Verse 5
വാഗദത്തമാം നിക്ഷേപം ഞാൻ ആകയെൻ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം രക്ഷകാ-പൂർണ്ണവിശ്വാസത്തെയും താ
Verse 6
ഭീരുത്വത്താൽ അനേകരും-തീരെ പിന്മാറി ഖേദിക്കും ധീരത നല്കുകേശുവേ വീരനാം സാക്ഷി ആക്കുക
Verse 7
വാങ്ങുകയല്ല ഉത്തമം-താങ്ങുകയേറെ ശുദ്ധമാം എന്നു നിന്നോടുകൂടെ ഞാൻ-എണ്ണുവാൻ ജ്ഞാനം നൽകണം
Verse 8
തേടുവാൻ നഷ്ടമായതും നേടുവാൻ ഭൃഷ്ടമായതും കണ്ണുനീർവാർക്കും സ്നേഹം താ-വന്നനിൻ അഗ്നികത്തിക്ക
Verse 9
കഷ്ടതയിലും പാടുവാൻ-നഷ്ടമതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ-ഭക്തിയിൽ പൂർണ്ണനാക്കുക
Verse 10
യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?