LyricFront

Yeshuvin janame bhayamenthinnakame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ ജനമേ ഭയമെന്തിന്നകമേ ലേശവും കലങ്ങേണ്ട നാമവൻ ദാസരായ്‌ വസിച്ചീടാം ലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ.. ആപത്തനർത്ഥങ്ങളണഞ്ഞാലും താപം നമുക്കില്ലെന്നറിഞ്ഞാലും
Verse 2
സകലത്തിൻ ലാക്കും അധിപനുമവനാം ഉലകത്തെ നിർമ്മിച്ചോനും ആകാശവലയത്തെ രചിച്ചോനും താണുവന്നുലകത്തിൽ കുരിശേറി ആ..ആ.. മാനവർക്കായി മരിച്ചുയിർത്തേകി ദാനമായി രക്ഷ നരർക്കായി
Verse 3
മരണത്താൽ മാറുന്നധിപരിൻ പിമ്പേ- പോയവർ ലജ്ജിക്കുമ്പോൾ നാമവൻ നാമത്തിൽ ജയ്‌ വിളിക്കും മരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ.. ശരണമായ്‌ തീർന്നതെന്തൊരു ഭാഗ്യം അവനെയനുഗമിപ്പതു യോഗ്യം
Verse 4
വേഗം ഞാനിനിയും വരുമെന്നു ചൊന്ന് ലോകം വെടിഞ്ഞ നേതാ- വേശുതാ-നാരുമില്ലിതുപോലെ നിത്യത മുഴുവൻ നിലനിൽക്കും ആ..ആ.. പ്രതിഫലം താൻ തരും നിർണ്ണയമായ് അതിനായ്‌ താൻ വരും അതിവേഗം
Verse 5
പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും പാരിതിൽ തിരുനാമം ഘോഷിപ്പാൻ ചേരുവിനതിമോദം ഭിന്നതവെടിയാമൊന്നാകാം ആ..ആ.. ഉന്നത ചിന്തയോടുണർന്നീടാം മന്നവനെ നമുക്കെതിരേൽക്കാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?