LyricFront

Yeshuvin koodulla vasam oorthal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോ എന്നാൽ വാഴ്ത്താൻ എന്റെ പാപശാപമെല്ലാം കാൽവറിയിൽ വഹിച്ചു സ്വതന്ത്രനാക്കിയെന്നെ(2)
Verse 2
ഓളങ്ങൾ അനവധി ഉള്ള ഈ ഘോരമാം വാരിധി മദ്ധ്യേ എന്നെ താഴ്ത്തി നിന്റെ കരത്തിൽ തന്നീടുന്നേ നാഥാ മഹിമയാൽ നിറയ്ക്കണേ
Verse 3
കഷ്ടത പ്രയാസങ്ങൾ വരുമ്പോൾ നിന്റെ നാമമല്ലാതൊന്നുമില്ല-ഈ ഭൂതലത്തിലടിയാർ- ക്കാശ്രയമായ് വരുവാൻ ലോകത്തെജയിച്ച മൽപ്രിയാ
Verse 4
കാണുമൊരുനാളവൻ മുഖം ഞാൻ എന്റെ അല്ലലെല്ലാം അന്നു തീരും-പാടിടും ഞാനന്ന് ഹല്ലേലുയ്യാ ഗീതം ചാരും ഞാനവൻ മാർവ്വിൽ
Verse 5
എനിക്കായ് തൻചങ്കിലെ രക്തം-മറുവിലയായ് കൊടുത്തെന്നെവാങ്ങി-നിന്റെ ഇഷ്ടമെല്ലാം ചെയ്തു നിന്റെ പിമ്പേ വരുവാൻ കൃപയരുൾ കരുണേശാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?