LyricFront

Yeshuvin koodulla yathra anandame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ കൂടുള്ള യാത്ര ആനന്ദമെ ആ മാർവ്വോടു ചേർന്നിരുന്നാൽ ഭയമില്ലായെ
Verse 2
അൻപേറുന്ന കൈകളാൽ അത്ഭുതമായി നടത്തിടും മാധുര്യമേറും മൊഴികളാൽ താൻ സ്നേഹമെന്നോട് പങ്കു വയ്ക്കും ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല അന്ത്യം വരെ ആ ചൂടു മതി യേശു എന്റെ കൂടെ മതി
Verse 3
ഇരുളേറും രാത്രിയിൽ വഴി ഏതെന്നറിയില്ല തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല ഒന്നു ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ കൺമണിപോൽ കാക്കുന്നവൻ കൂടെയുണ്ട് കാവലായ് പെരുവെള്ളവും തോറ്റുപോകുമെ യേശുവിൻ കൈകൾ താങ്ങി നടത്തുമെ യേശുവിൻ…
Verse 4
ഓരോ ചുവടും അത്ഭുതമെ യേശു തരും അനുഭവമെ നന്ദി ചൊല്ലി തീർക്കുവാൻ ആവതില്ല തെല്ലുമെ, ഇരവിലും പകലിലും യേശു എന്റെ പാലകൻ വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ നിത്യ സ്നേഹമെ നിസ്തുല്യ സ്നേഹമെ നിത്യതയോളം നിലനിൽക്കും ബന്ധമെ യേശുവിൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?