യേശുവിൻ നാമത്തിൽ സൗഖ്യമുണ്ടല്ലോ (2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവും യേശു മാത്രമാം (2)
Verse 2
യേശു ഇന്നും നമുക്കായി ജീവിക്കുന്നു
നമ്മെ കരുതുന്ന കർത്തൻ അല്ലയോ (2)
Verse 3
മറക്കില്ല അവൻ നിന്നെ ഒരിക്കലും
പിരിയുകയില്ല നിന്നെ ഒരുനാളിലും (2)
പതറീടാതെ നീ മുന്നേറുവാൻ
അന്ത്യത്തോളം കാത്തിടുന്ന നാഥൻ ഉണ്ടല്ലോ (2) (യേശു ഇന്നും...)
Verse 4
പ്രതികൂല കാറ്റുകൾ വന്നിടിലും
തകർക്കില്ല അവൻ നിന്നെ ഒരുനാളിലും (2)
അമരത്തു യേശുവുണ്ട് ഭയപ്പെടേണ്ടാ
ധൈര്യമായി മുന്നേറി യാത്ര ചെയ്തിടാം (2) (യേശു ഇന്നും...)