LyricFront

Yeshuvin nindaye chumakkaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ നിന്ദയെ ചുമക്കാം പാളയത്തിനു പുറമെ പോകാം
Verse 2
സൻബല്ലത്ത്തോബീയാവിൻ കൂട്ടുകെട്ടുകളും ചഞ്ചലമുണ്ടാക്കും കലഹവാക്കുകളും സന്തോഷത്തോടെ ക്രിസ്തുവിനായി സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 3
തേഫാന്മേൽ വീണ കല്ലുകൾ ഓർത്തും ശിഷ്യന്മാർ സഹിച്ച തടവുകൾ ഓർത്തും നാശങ്ങൾ വന്നാലും പാശങ്ങൾ എല്ലാം സഹിച്ചവനരികിൽ ചെല്ലാം യേശു...
Verse 4
കള്ളസഹോദരൻ കൈവെടിഞ്ഞാലും നിനയ്ക്കാത്തവകളെ ചുമത്തിയെന്നാലും നല്ല ക്രിസ്തേശുവിനോടെതിർത്താലും സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 5
വടികളാൽ അനവധി അടികൾ കൊണ്ടാലും വാളാൽ തുണ്ടമായ് വെട്ടപ്പെട്ടാലും നാളെല്ലാം നരരാൽ ഞെരുക്കപ്പെട്ടാലും സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 6
കഷ്ടങ്ങൾ പലവിധമായ് വന്നാലും നഷ്ടങ്ങളനവധി നേരിട്ടാലും ദുഷ്ടത ഭൂമിയിൽ പെരുകിവന്നാലും സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 7
അഗ്നിക്കു നമ്മെ ഇരയാക്കിയാലും നഗ്നരായ് നാം നടക്കേണ്ടി വന്നാലും അറുക്കപ്പെട്ട ആട്ടിൻകുട്ടിയെ നിനച്ചു സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 8
സ്ഥിരമായ് നിന്നവൻ രക്ഷയെ കാണ്മിൻ നടന്നിടും യുദ്ധം ദൈവത്തിന്റേത് സ്തോത്രബലിക്കും പാത്രനായവനേ ഹല്ലേലുയ്യാ പാടി സ്തുതിക്കാം യേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?