LyricFront

Yeshuvin paithale paarile kleshangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾ പലതുണ്ട് പതറിടല്ലേ ക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽ സമർപ്പണം ചെയ്തിടുകാ
Verse 2
വൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട് വൻ ഭീഷണി പിറകിൽ ഉണ്ട് എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു… എന്നോടു കൂടെയുണ്ട്
Verse 3
സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻ ലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീം കാലങ്ങൾ ദീർഘമില്ലാ
Verse 4
വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാം ആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാം യേശു വന്നീടാറായ്
Verse 5
കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ് അത്ഭുതം കണ്ടിടും നാം വേഗം പോയിടും നിത്യതയിൽ അണയും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?