Verse 1യേശുവിൻ വഴികൾ തികവുള്ളത്
സംശയിച്ചു പതറാതേ
പോകാം ധൈര്യമായ്, പോകാം ധൈര്യമായ്
Verse 2പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2)
യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)
Verse 3ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻ
ജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2)
വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2)
മൂലക്കല്ലാം യേശുവിൽ പണിതവരെ(2)
Verse 4ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും
വാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2)
വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2)
വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)
Verse 5ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേ
കർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2)
ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2)
യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)