LyricFront

Yeshuvine njaan sthuthichidate

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെ നന്ദിയോടെന്നും വാഴ്ത്തീടട്ടെ എന്നുടെ പാപം ക്രൂശതിൽ തീർത്ത പൊന്നു കർത്താവേ നിനക്ക് സ്തോത്രം
Verse 2
പൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കും അത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കും നാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കും യേശുവിൻ നാമം എന്നെന്നും കീർത്തിക്കും
Verse 3
ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയം എന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കും ദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടും കഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ
Verse 4
സാധുവായ എന്നെയും- യേശു മറക്കയില്ല പ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ല ഞാനെന്റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കും മഹത്വം കരേറ്റും-സ്തോത്രഗീതം പാടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?