LyricFront

Yeshuvine sthuthippin sthuthippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻ
Verse 2
ചരണങ്ങൾ 1 ആധിപത്യം തോളിൽ ഉള്ളവനും അത്ഭുതനാം മന്ത്രി പുംഗവനും ഭൂതലത്തിൻ അവകാശിയുമാം യേശുവിനേ...
Verse 3
പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തു പാപിയെ സ്വതന്ത്രനായി വിട്ടയച്ചു ശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി യേശുവിനേ…
Verse 4
വാഴ്ചകൾക്കും അധികാരങ്ങൾക്കും വീഴ്ചവരുത്തും പ്രമാണങ്ങൾക്കും താഴ്ച്ചയും തോൽവിയും വരുത്തിവച്ച യേശുവിനേ…
Verse 5
ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും ലോകസാമ്രാട്ടുകൾ കീഴടങ്ങും ഏകാധിപത്യത്തിൽ വാണരുളും യേശുവിനേ…
Verse 6
ദേഹവും ദേഹിയും കാഴ്ചവച്ചും ദാഹം ശമിക്കും ജലം കുടിച്ചും മോഹം മനോഗർവ്വം ക്രൂശിൽ വച്ചും യേശുവിനേ…
Verse 7
പാടുവിൻ സോദരരേ വരുവിൻ കൂടിവന്നേശുവേ കുംമ്പിടുവിൻ തേടുവിൻ ദൈവപ്രസാദവഴി യേശുവിനേ...
Verse 8
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ (2245) എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?