LyricFront

Yeshuvnnarikil vaa paapee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിന്നരികിൽ വാ പാപീ ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ
Verse 2
പാപത്തിൽ കിടന്നു നീ - നകരത്തീയതിൽ വീണു എരിയാതീ നിമിഷം നീ - വരിക വൈകാതെ
Verse 3
നിൻപാപമഖിലവും - തങ്കണ്ണിനു മുമ്പാകെ കാണുന്നായതിനാലെ - താണു നീ വേഗം
Verse 4
പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും പാദെ ചേർന്നിടുന്നോരെ - പാലിക്കുന്നോരു
Verse 5
ആണിപ്പാടുകളുള്ള - പാണിനീട്ടിയും കൊണ്ടു ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ
Verse 6
ഒന്നുകൊണ്ടുമെൻ ചാരെ - വന്നീടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു
Verse 7
നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തെ - ചിന്തിച്ചീടാതെ
Verse 8
ഉന്നതൻ വിളികേട്ടു - പിന്നാലെ വരികെന്നാൽ പൊന്നുലോകത്തിലെന്നും - സമ്മോദാൽ വാഴാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?