Yisrayelin daivam rakshakanay
Verse 1Yisrayelin daivam rakshakanay
Swargathil vaazhunnundakshayanay
Dukhangalil avan aashvasavum
Rogangalil saukhyadayakanum
Verse 2Kallaya ennullam van bharathal
Ellam nashichu njaan thaaladiyay
Thedi vaneshu innenikkay
Vedonnorukki than nithyathayakay;-
Verse 3Sthotharayagam angeykkarppikkunne-en
Prarthana swargam kaikkollaname
Aashvasa kalangal nokki parrthen
Yeshuve nin padam kumpidunne;-
Verse 4Ennum njaan yeshuvin svanthamathre
Nandikonden manam thingidunnu
ellaa prathyashayum ninnilathre-en
Vallabhane vegam vannedane;-
Verse 1യിസ്രായേലിൻ ദൈവം രക്ഷകനായ്
സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ്
ദുഃഖങ്ങളിൽ അവൻ ആശ്വാസവും
രോഗങ്ങളിൽ സൗഖ്യദായകനും
Verse 2കല്ലായ എന്നുള്ളം വൻ ഭാരത്താൽ
എല്ലാം നശിച്ചു ഞാൻ താളടിയായ്
തേടി വന്നേശു ഇന്നെനിക്കായ്
വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്;-
Verse 3സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ
പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ
ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ
യേശുവേ നിൻ പാദം കുമ്പിടുന്നേ;-
Verse 4എന്നും ഞാനേശുവിൻ സ്വന്തമത്രേ
നന്ദികൊണ്ടെന്മനം തിങ്ങിടുന്നു
എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ
വല്ലഭനെ വേഗം വന്നീടണേ;-