Yisrayelin sena naayakaneshu raajan
Verse 1yisraayelin sena naayakaneshu raajan
paripaalakan ennaathma kaavalkkaaran
mayngukilla thellum urngukilla
oru naalum enne kaivediyukill...
Verse 2oru sainyam en nere paalayamirngiyaalum
pinavaangukilloru naalilum njaan
yahova ennumen jeevabalam
en hridayam thellum kulungukayill...
Verse 3koorirul thaazh-vara naduvil nadanneedilum
kartthan karamenikkavalambame!
pazhi dushi ninnakal perukeedumpol
paratthilen prathiphalam eridunne!
Verse 4maruvilen sahaayavum parichayum kottyume
ekanaay enne nadatthuvaan
kripayonnu maathramen aadhaarame!
yeshuveppol njaanum jeevikkuvaan...
Verse 5akaleyen aananda puramithaa kaanunnu njaan
avidamaanezhayil priya bhavanam
maranatthin shakthiye jayicchu njaanum
anashvaramaam geham pookeedume!
Verse 1യിസ്രായേലിൻ സേന നായകനേശു രാജൻ
പരിപാലകൻ എന്നാത്മ കാവൽക്കാരൻ
മയങ്ങുകില്ല തെല്ലും ഉറങ്ങുകില്ല
ഒരു നാളും എന്നെ കൈവെടിയുകില്ല...
Verse 2ഒരു സൈന്യം എൻ നേരെ പാളയമിറങ്ങിയാലും
പിൻവാങ്ങുകില്ലൊരു നാളിലും ഞാൻ
യഹോവ എന്നുമെൻ ജീവബലം
എൻ ഹൃദയം തെല്ലും കുലുങ്ങുകയില്ല...
Verse 3കൂരിരുൾ താഴ്-വര നടുവിൽ നടന്നീടിലും
കർത്തൻ കരമെനിക്കവലംബമേ!
പഴി ദുഷി നിന്നകൾ പെരുകീടുമ്പോൾ
പരത്തിലെൻ പ്രതിഫലം ഏറിടുന്നേ!
Verse 4മരുവിലെൻ സഹായവും പരിചയും കോട്ടയുമേ
ഏകനായ് എന്നെ നടത്തുവാൻ
കൃപയൊന്നു മാത്രമെൻ ആധാരമേ!
യേശുവെപ്പോൽ ഞാനും ജീവിക്കുവാൻ...
Verse 5അകലെയെൻ ആനന്ദ പുരമിതാ കാണുന്നു ഞാൻ
അവിടമാണേഴയിൽ പ്രിയ ഭവനം
മരണത്തിൻ ശക്തിയെ ജയിച്ചു ഞാനും
അനശ്വരമാം ഗേഹം പൂകീടുമേ!