Yisrayelinte raajaave sarva
Verse 1yisrayelinte raajaave
sarvva velicchatthinum udayavane
angayude aathmaavinaal niraykkaname
enniloode ozhukaname(2)
Verse 2daivathmaave parishuddhathmaave
niraykkaname enne niraykkaname
angayude aathmaavinaal niraykkaname
Verse 3chennaay naduvilum oru kunjnjaadepol
engum nin veliccham pakarnniduvaan
aathma niravennil niraykkaname
aathma shakthi ennil pakaraname(2);-
Verse 4bhuthngal odidum nin aathmaavinaal
rogngal maaridum nin shakthiyaal
deshngalum keezhadngidume
nin aathma niravennil ullathinaal(2);-
Verse 5angayude aajnja niravettuvaan
bhoomiyilengum saakshiyaakaan
prathikula kaattil veenidaathe
shakthiyode kuthicchu munneruvaan(2);-
Verse 1യിസ്രയേലിന്റെ രാജാവേ
സർവ്വ വെളിച്ചത്തിനും ഉടയവനെ
അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ
എന്നിലൂടെ ഒഴുകണമേ(2)
Verse 2ദൈവത്മാവേ പരിശുദ്ധത്മാവേ
നിറയ്ക്കണമേ എന്നെ നിറയ്ക്കണമേ
അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ
Verse 3ചെന്നായ് നടുവിലും ഒരു കുഞ്ഞാടെപോൽ
എങ്ങും നിൻ വെളിച്ചം പകർന്നിടുവാൻ
ആത്മ നിറവെന്നിൽ നിറയ്ക്കണമേ
ആത്മ ശക്തി എന്നിൽ പകരണമേ(2);-
Verse 4ഭുതങ്ങൾ ഓടിടും നിൻ ആത്മാവിനാൽ
രോഗങ്ങൾ മാറിടും നിൻ ശക്തിയാൽ
ദേശങ്ങളും കീഴടങ്ങിടുമെ
നിൻ ആത്മ നിറവെന്നിൽ ഉള്ളതിനാൽ(2);-
Verse 5അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ
ഭൂമിയിലെങ്ങും സാക്ഷിയാകാൻ
പ്രതികുല കാറ്റിൽ വീണിടാതെ
ശക്തിയോടെ കുതിച്ചു മുന്നേറുവാൻ(2);-