Yohannaan chaariya thirumaarvvil
Verse 1yohannaan chaariya thirumaarvvil
njaanum chaarettn yeshu devaa
aahritthin snehatthin spandanngal
ennilum niraytten yeshu devaa...
Verse 2vyaadhikal kondu valanjnjavare
aadhikal neekki nee saukhyamaakki (2)
aahritthin snehatthin spandngal
ennilum niraytten yeshu devaa... (2)
Verse 3marubhoomiyil vishannaayirngal
manassalinjnjavarkku nee appameki (2)
aahritthin snehatthin spandngal
ennilum niraytten yeshu devaa...(2)
Verse 4kushdtam niranjnjathaal bhrashdaraayi
uttvar polum verutthavare (2)
snehatthin kai neetti chertthavane
niraykka nee enne aa snehatthinaal (2)
Verse 5krooshil nin paani thulacchavarkkaayi
"porukkane" ennngu yaachicchone
aa hritthin divyamaam kshamayumennil
thannu niraykka en yeshu devaa... (2)
Verse 1യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
ഞാനും ചാരേട്ടൻ യേശു ദേവാ
ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ...
Verse 2വ്യാധികൾ കൊണ്ടു വലഞ്ഞവരെ
ആധികൾ നീക്കി നീ സൗഖ്യമാക്കി (2)
ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ... (2)
Verse 3മരുഭൂമിയിൽ വിശന്നായിരങ്ങൾ
മനസ്സലിഞ്ഞവർക്കു നീ അപ്പമേകി (2)
ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾ
എന്നിലും നിറയട്ടെൻ യേശു ദേവാ...(2)
Verse 4കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി
ഉറ്റവർ പോലും വെറുത്തവരെ (2)
സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേ
നിറയ്ക്ക നീ എന്നെ ആ സ്നേഹത്തിനാൽ (2)
Verse 5ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി
"പൊറുക്കണേ" എന്നങ്ങു യാചിച്ചോനെ
ആ ഹൃത്തിൻ ദിവ്യമാം ക്ഷമയുമെന്നിൽ
തന്നു നിറയ്ക്ക എൻ യേശു ദേവാ... (2)